മുഖ സൗന്ദര്യത്തിനു നമ്മുടെ ജീവിതത്തില്‍ വളരെ അധികം പ്രാധാന്യം ഉണ്ട് . മുഖത്തിന് വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും നമ്മളെ വളരെ അധികം വ്യാകുലപ്പെടുത്തുന്നു. അതിനെല്ലാം പരിഹാര മാര്‍ഗമായി നില കൊള്ളുന്ന സ്ഥാപനമാണ് ജെ പി ഡെന്റോഫേഷ്യല്‍ ആന്റ് ഇപ്ലാന്റോളജി ക്ലിനിക് (J. P Dentofacial and Implantology Clinic). കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂരില്‍ സ്ഥിതി ചെയ്യുന്ന ജെ പി ഡെന്റോഫേഷ്യല്‍ ആന്റ് ഇപ്ലാന്റോളജി ക്ലിനിക് നിങ്ങളുടെ മുഖ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വിധ വ്യാകുലതകള്‍ക്കും ആവലതികള്‍ക്കും ഉത്തമ പരിഹാരം നേടി തരുന്നു.
ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പ്രയോജന പ്രദമായ പല കണ്ടുപിടിത്തങ്ങളും മുഖ സംരക്ഷണ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തി വരുന്നു. അവയില്‍ ഒന്നാണ് ഓര്‍ത്തോഗനാത്തിക് ശസ്ത്രക്രിയ (Orthognathic Surgery) അഥവാ താടിയെല്ല് ശസ്ത്രക്രിയ. സമീപകാലത്ത് താടിയെല്ല് ചികിത്സാരംഗത്ത് വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്.
താടിയെല്ലിന്റെ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ചികിത്സ രീതിയാണ് താടിയെല്ല് ശസ്ത്രക്രിയ. ജനന വൈകല്യം മൂലം ഉണ്ടാകുന്ന ഗമ്മി സ്മൈല്‍ , പല്ലിന്റെ കടി , താഴ് മോണയുടെ അധിക വളര്‍ച്ച , താടിയുടെ ആകൃതി , മുകള്‍ മോണയുടെ ആകൃതി , പല്ലിന്റെ നിര തെറ്റല്‍ എന്നിവ ശരിയാക്കുന്നതിനു ഈ ചികിത്സാരീതി ഫല പ്രദമായി ഉപയോഗിക്കുന്നു .
ശസ്ട്രക്രിയക്ക് മുന്‍പ് രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടര്‍ക്ക് അറിവുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം , പ്രമേഹം, പിള്ളവാതം , സന്ധിവാതം, ആസ്മ , ത്വക്ക് രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, മഞ്ഞപ്പിത്തം , ക്ഷയം , ലൈംഗിക രോഗങ്ങള്‍, പ്രതിരോധശേഷി ഇല്ലാതാക്കുന്ന രോഗങ്ങള്‍, ചുഴലി എന്നിവയുള്ള രോഗിയാണോ എന്നത് പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. ജെ പി ഡെന്റോഫേഷ്യല്‍ ആന്റ് ഇപ്ലാന്റോളജി (J. P Dentofacial and Implantology ) ക്ലിനിക് ഈ ആരോഗ്യ സ്ഥിതികളെല്ലാം കണക്കില്‍ എടുത്ത് കൊണ്ട് കുറഞ്ഞ ചിലവില്‍ ഫല പ്രദമായ ചികിത്സ നേടിത്തരുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക jpmaxface.com
Mail Us : info.jpmaxface@gmail.com
No comments:
Post a Comment